---
title: "#accident | തൃശൂർ ആളൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ചു"
english_title: "#Studentdied #accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130248/student died-accident"
published_at: "2023-07-14T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b10e593477a_IMG-20230714-WA0085.jpg"
keywords: []
---

# #accident | തൃശൂർ ആളൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ചു

> **Lead Summary:** **തൃശൂർ** - തൃശൂരിലെ ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു മരിച്ചു.

## Article Content

**തൃശൂർ** - തൃശൂരിലെ ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു മരിച്ചു.

മാളയില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. മാള ഭാഗത്തു നിന്നും ആളൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റ സൈഡില്‍, ഐശ്വര്യയുടെ അമ്മ ജിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

 പുറകിലിരുന്ന ഐശ്വര്യ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു . ഇടിയുടെ ആഘാതത്താല്‍ മറുവശത്തേക്ക് വീണ അമ്മയ്ക്ക് പരിക്കുകളുണ്ട്. ഇവര്‍ ആളൂര്‍ സ്‌കൂളിലെ അധ്യാപികയാണ്. ആളൂര്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഐശ്വര്യയുടെ സഹോദരന്‍ ആന്റണി നാലാം ക്ലാസില്‍ പഠിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130248/student died-accident)